കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം ഇഫ്താർ മീറ്റ്
text_fieldsകെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം ഇഫ്താർ മീറ്റിൽ അമീൻ മുസ്ലിയാർ ചേകന്നൂർ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം ഇഫ്താർ മീറ്റ് മംഗഫ് ഓഡിറ്റോറിയത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം ഉദ്ഘാടനം ചെയ്തു.
അമീൻ മുസ്ലിയാർ ചേകനൂർ റമദാൻ പ്രഭാഷണം നിർവഹിച്ചു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, മണ്ഡലം ഭാരവാഹികളായ മുബഷിർ തങ്ങൾ, മർസൂഖ് കുന്നുമ്മൽ, സൈദലവി, റയീസ് മോൻ, മണ്ഡലത്തിലെ ഇരുന്നൂറോളം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഫാസിൽ അരിമ്പ്രത്തൊടി സ്വാഗതവും സൈദ് എറമ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

