കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു
text_fieldsസലാം പെരുവള്ളൂർ, സമീർ മേക്കാട്ടയിൽ, സെയ്ദ്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ ചേർന്ന കൗൺസിൽ യോഗത്തിൽ റിട്ടേണിങ് ഓഫിസർ സത്താർ മലപ്പുറം, നിരീക്ഷകൻ അയ്യൂബ് പുതുപ്പറമ്പ് എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചു.
സലാം പെരുവള്ളൂർ(പ്രസി.), സമീർ മേക്കാട്ടയിൽ(ജന.സെക്ര.),സെയ്ദ്(ട്രഷ.), മുബഷിർ തങ്ങൾ, മർസൂഖ് കുന്നുമ്മൽ, സൈതലവി, റയീസ് മോൻ (വൈ. പ്രസി.), എം.കെ. മുജീബുറഹ്മാൻ, പി.പി. റഫീഖ്, ഫാസിൽ അരീംപ്രത്തൊടി, മനാഫ് (സെക്ര.) ശറഫുദ്ദീൻ കണ്ണേത്, റസീൻ പടിക്കൽ, മർസൂഖ് കുന്നുമ്മൽ, മുനാസ്, ഷാഹിദ് കണ്ണേത്, ജാബിർ കുന്നേക്കാടൻ, റഷീദ് മസ്താൻ, ഗഫൂർ ചേലേമ്പ്ര എന്നിവരെ ജില്ല കൗൺസിലർമാരായും തെരഞ്ഞെടുത്തു.

