കെ.എം.സി.സി 75 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകും
text_fieldsകുവൈത്ത് സിറ്റി: മുസ് ലിം ലീഗിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 75 വിദ്യാർഥികൾക്ക് കെ.എം.സി.സി മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ സഹായം നൽകും.
മണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റികളിൽനിന്നും നാല് പഞ്ചായത്തുകളിൽനിന്നും കൊയിലാണ്ടി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകുക.
2024-2025 അധ്യയന വർഷത്തേക്കാകും സഹായത്തുക നൽകുക. പദ്ധതിയുടെ ധനസമാഹരണം ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് ടി.വി. ലത്തീഫിന് നൽകി റഊഫ് മശ്ഹൂർ തങ്ങൾ നിർവഹിച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, സെക്രട്ടറി ഫാസിൽ കൊല്ലം, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ സൺഷൈൻ, കെ.കെ. കരീം പൂക്കാട്, നവാസ് കോട്ടക്കൽ, ടി.ടി. ഫവാസ്, ഗഫൂർ ഹസനാസ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അനുഷാദ് തിക്കോടി സ്വാഗതവും വൈസ് പ്രസിഡന്റ് ശരീഖ് നന്തി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

