കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsഎം.ടി.പി. മുഹമ്മദ് റഫീഖ്, ഫൈസൽ മാലിക്
കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി ‘രാഷ്ട്രീയം പ്രവാചക മാതൃക’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികളെ പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ പ്രഖ്യാപിച്ചു.
തൃക്കരിപ്പൂർ സ്വദേശിയും ഒമാനിൽ പ്രവാസിയുമായ എം.ടിപി. മുഹമ്മദ് റഫീഖ് ഒന്നാംസഥാനവും മലപ്പുറം എ.ആർ നഗർ സ്വദേശിയും സൗദിയിൽ പ്രവാസിയുമായ ഫൈസൽ മാലിക് രണ്ടാംസ്ഥാനവും നേടി. ഒന്നാം സ്ഥാനത്തിന് നൂറ് ഡോളറും രണ്ടാം സ്ഥാനത്തിന് അമ്പത് ഡോളറുമാണ് സമ്മാനം. വിവിധ രാജ്യങ്ങളിൽ നിന്നായി 149 പേർ പങ്കെടുത്തു. കുവൈത്ത് കെ.എം.സി.സി ഉപാധ്യക്ഷൻ ഫാറൂഖ് ഹമദാനിയായിരുന്നു മുഖ്യ ജൂറി.
ഫലപ്രഖ്യാപന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അധ്യക്ഷത വഹിച്ചു. മതകാര്യ സമിതി ചെയർമാൻ അബ്ദുൽ ഹക്കീം അൽഹസനി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജന. സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ അമീർ കമ്മാടം, സെക്രട്ടറി ഹസ്സൻ ഹാജി തഖ്വ, ജില്ല കൗൺസിൽ അംഗം റഫീഖ് ഒളവറ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

