കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു
text_fieldsനാസർ തളിപ്പറമ്പ് (പ്രസി.) റഷീദ് പെരുവണ (ജന. സെക്ര.) സുബൈർ വട്ടക്കൂൽ (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം പ്രവർത്തക കൺവെൻഷൻ അബ്ബാസിയ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫിസിൽ പ്രസിഡന്റ് നാസർ തളിപ്പറമ്പിന്റെ അധ്യക്ഷതയിൽ നടന്നു. ഭാരവാഹികളായി നാസർ തളിപ്പറമ്പ് (പ്രസിഡന്റ്), ജസീം മുസ്തഫ, ഹാരിസ് പന്നിയൂർ, അഹ്മദ് പി.എം., ഇബ്രാഹിം പി. (വൈസ് പ്രസിഡന്റുമാർ), റഷീദ് പെരുവണ (ജനറൽ സെക്രട്ടറി), അജാസ്, ബിഷ്റു, നൂറുദ്ധീൻ, സ്വാലിഹ് പെരുവണ (ജോയന്റ് സെക്രട്ടറിമാർ), സുബൈർ വട്ടക്കൂൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല കൗൺസിൽ അംഗങ്ങൾ: കെ.കെ.പി. ഉമ്മർ കുട്ടി, കെ.സി. ഹൈദർ, ശിഹാബ് ബാർബീസ്, ഹാരിസ് പന്നിയൂർ, സുബൈർ വട്ടക്കൂൽ, അബ്ദുൽ മജീദ്. റഷീദ് പെരുവണ റിപ്പോർട്ട് അവതരിപ്പിച്ചു. ഹാരിസ് പന്നിയൂർ സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു. ഫുആദ് റിട്ടേണിങ് ഓഫിസറായി. ഷമീദ് മമ്മാകുന്ന് നിരീക്ഷകനായിരുന്നു. കെ.സി. ഹൈദർ, ഉമ്മർ ബത്താലി, ഹാരിസ് പന്നിയൂർ എന്നിവർ സംസാരിച്ചു.