കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം ധനസഹായം കൈമാറി
text_fieldsകുവൈത്ത് കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം ധനസഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കാൻ നടപ്പിലാക്കി വരുന്ന 'സോഷ്യൽ സെക്യൂരിറ്റി സ്കീം' പദ്ധതി പ്രകാരമുള്ള ധനസഹായം കൈമാറി. കുവൈത്തിൽ മരണപ്പെട്ട അഴീക്കോട് മണ്ഡലം കെ.എം.സി.സി അംഗത്തിന്റെ കുടുംബത്തിനുള്ള തുക കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് കരീം ചേലേരി വളപട്ടണം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി.
ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് നാസർ തളിപ്പറമ്പ് സ്വാഗതവും അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി ഹഷ്മത്ത് ചാലാട് നന്ദിയും പറഞ്ഞു.
വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി. ജംഷീറ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി. ഷഹീദ്, ജനറൽ സെക്രട്ടറി ഇല്യാസ് പുന്നക്കൽ, കെ.എം.സി.സി കണ്ണൂർ ജില്ല ട്രഷറർ കെ.ബഷീർ, സെക്രട്ടറി അമീർ, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അസ്നാഫ് കാട്ടാമ്പള്ളി, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് മൈമൂനത്ത് മാങ്കടവ്, ജലീൽ ഹാജി, സി.അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ സാബിർ മിൽറോഡ്, നൗഫൽ കീരിയാട്, ഫവാസ് പുന്നക്കൽ, വളപട്ടണം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈത്പൂ തങ്ങൾ, എ.ടി. ഷഹീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റംസില, ഫൈസൽ ചാലാട്, എസ്.ടി.യു ജില്ല നേതാക്കളായ വി.കെ.സി. മജീദ്, കരീം, മൈമൂനത്ത് വളപട്ടണം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

