കെ.എം.സി.സി സ്നേഹസംഗമം
text_fieldsകെ.എം.സി.സി ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റി സ്നേഹ സംഗമത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.എം.സി.സി ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റി സ്നേഹസംഗമം കേന്ദ്ര കമ്മിറ്റി ഓഫീസിൽ നടന്നു. മണ്ഡലം പ്രസിഡന്റ് നിഷാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ ശിഹാബ് പൂവക്കോട്, സൈദലവി ഒറ്റപ്പാലം, സുലൈമാൻ പിലാത്തറ, മണ്ഡലം നേതാക്കളായ നിസാർ തങ്ങൾ, സഫീർ പുളിക്കൽ, മുഹ്സിൻ നെല്ലിക്കുറിശ്ശി, റിയാസ് കടമ്പഴിപ്പുറം എന്നിവർ ആശംസകൾ നേർന്നു.
ഉപദേശകസമിതി അംഗങ്ങളായി കാസിം പാലപ്പുറം, അബ്ദുൽ റഹിമാൻ പത്തിരിപ്പാല എന്നിവരെയും വിവിധ വിങ്ങുകളിലേക്ക് സൈഫുദ്ദീൻ, അബ്ദു റഹീം കങ്കടിയിൽ, മുഹമ്മദ് അലി കരിപ്പമണ്ണ, അബ്ദുൽ റഹിമാൻ, ഹംസ എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി നാസർ കരിപ്പമണ്ണ സ്വാഗതവും ട്രഷറർ ആബിദ് തോട്ടര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

