സ്കൂട്ടർ സഞ്ചാരികൾക്ക് കെ.എം.സി.സി സ്വീകരണം
text_fieldsഇബ്രാഹിം ബിലാൽ, മുഹമ്മദ് അഫ്സൽ ഹഖ് എന്നിവർക്ക് കെ.എം.സി.സി കാസർകോട്
മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: സാഹസികയാത്രയുടെ ഭാഗമായി കാസർകോടുനിന്നും ചേതക് സ്കൂട്ടറിൽ കുവൈത്തിൽ എത്തിയ ഇബ്രാഹിം ബിലാൽ, മുഹമ്മദ് അഫ്സൽ ഹഖ് എന്നിവർക്ക് കുവൈത്ത് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
കെ.എം.സി.സി അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കബീർ തളങ്കര അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അബ്ദുല്ല കടവത്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ഉസ്മാൻ അബ്ദുല്ല, നവാസ് പള്ളിക്കാൽ, ഹാരിസ് ചൂരി, ഖാലിദ് പള്ളിക്കര, ഗഫൂർ കോട്ടക്കുന്ന് എന്നിവർ സംസാരിച്ചു. അസീസ് തളങ്കര സ്വാഗതവും അഹമ്മദ് ബേവിഞ്ച നന്ദിയും പറഞ്ഞു.

