കെ.എം.സി.സി റമദാൻ പ്രഭാഷണം
text_fieldsകെ.എം.സി.സി റമദാൻ പ്രഭാഷണത്തിൽ സിറാജുദ്ദീൻ ഖാസിമി പത്തനാപുരം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സ്റ്റേറ്റ് മതകാര്യ സമിതി നേതൃത്വത്തിൽ സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആശംസകൾ നേർന്നു. കെ.ഐ.സി പ്രസിഡന്റ് ഗഫൂർ ഫൈസി, ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം, വൈസ് ചെയർമാൻ ബഷീർ ബാത്ത, സ്റ്റേറ്റ് ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, എം.ആർ. നാസർ, ഡോ. മുഹമ്മദലി, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ, മൻസൂർ ചൂരി, ആബിദ് ഐബ്ലാക്ക്, ജംഷാദ്, ഷംസീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആബിദ് ഹുസൈൻ തങ്ങൾക്കുള്ള ഉപഹാരം ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് ഹമദാനിയും, സിറാജുദ്ദീൻ ഖാസിമിക്കുള്ള ഉപഹാരം ആബിദ് ഹുസൈൻ തങ്ങളും കൈമാറി. താഹിർ വാഫി ഖിറാഅത്ത് നടത്തി. മതകാര്യ സമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം സ്വാഗതവും, ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് നന്ദിയും പറഞ്ഞു. മതകാര്യ സമിതി ഭാരവാഹികളായ അഷ്റഫ് ദാരിമി, ആബിദ് ഖാസിമി, യഹ്യ ഖാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

