സൗഹൃദ വേദിയൊരുക്കി കെ.എം.സി.സി റമദാൻ ഗബ്ക
text_fieldsകെ.എം.സി.സി റമദാൻ ഗബ്കയിൽ പി.എം.എ ഗഫൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ചേർന്നിരിക്കാനുള്ള അവസരങ്ങൾ ഒരുക്കുക സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ വ്യവസായികൾ എന്നിവരെ പങ്കെടുപ്പിച്ചു കെ.എം.സി.സി റമദാൻ ഗബ്ക സംഘടിപ്പിച്ചു. റാഡിസൺ ബ്ലു ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ലൈഫ് കോച്ചും ട്രൈനറുമായ പി.എം.എ ഗഫൂർ മുഖ്യാതിഥി ആയി പങ്കെടുത്തു. ഡോ. അമീർ അഹമ്മദ് കെ.എം.സി.സി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി പരിപാടിയിൽ പ്രദർശിപ്പിച്ചു. നൗഷാദ് കാക്കവയലിൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായ റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, എം.ആർ. നാസർ, ഡോ.മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, ഫാസിൽ കൊല്ലം, സലാം പട്ടാമ്പി, ടി.ടി. സലീം, ബഷീർ ബാത്ത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

