കെ.എം.സി.സി പേരാമ്പ്ര മണ്ഡലം ‘സ്നേഹസ്പർശം- 2024’ പ്രഖ്യാപനം
text_fieldsകെ.എം.സി.സി പേരാമ്പ്ര മണ്ഡലം ‘സ്നേഹസ്പർശം -2024’ പ്രഖ്യാപനം മുതസിർ അൽ മഷ്ഹുർ തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ‘സ്നേഹസ്പർശം- 2024’ എന്നപേരിൽ നടത്തുന്ന കാരുണ്യ പ്രവർത്തന പദ്ധതികളുടെ പ്രഖ്യാപനം മുതസിർ അൽ മഷ്ഹുർ തങ്ങൾ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ആർ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫണ്ട് മുതസിർ തങ്ങളിൽ നിന്നും മണ്ഡലം ട്രഷറർ മുഹമ്മദലി പുതിയോട്ടിൽ ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ അസീസ് പേരാമ്പ്ര, മണ്ഡലം നേതാക്കളായ സുൽഫിക്കർ, ഗഫൂർ പാലേരി, ബഷീർ കോരമ്പത്, ബഷീർ മേപ്പയൂർ, ലത്തീഫ് അരികുളം എന്നിവർ ആശംസ നേർന്നു. ഷജീർ പേരാമ്പ്ര, എം.ടി. റഫീഖ്, നജീം സബാഹ്, ടി.പി. അബ്ദുൽ ഹമീദ്, സി.കെ. നാസർ, മമ്മദ് മണാട്ട്, ടി.കെ.നസീർ, നൗഫൽ സി.ടി എന്നിവർ കൂപ്പൺ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ സ്വാഗതവും ട്രഷറർ മുഹമ്മദലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

