കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യം
text_fieldsകെ.എം.സി.സി തിരുവമ്പാടി മണ്ഡലം ഫലസ്തീൻ ഐക്യദാർഢ്യ യോഗം പ്രസിഡന്റ് നാസർ
അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ചു. കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് സുഹൈൽ നെല്ലി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ആക്ടിങ് സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് എം.ആർ നാസർ തുടങ്ങിയവർ ആശംസ നേർന്നു. മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ കൈതപ്പൊയിൽ സ്വാഗതവും ട്രഷറർ ജാഫർ തറോൽ നന്ദിയും പറഞ്ഞു.

