കെ.എം.സി.സി പാലക്കാട് ജില്ല ഫുട്ബാൾ: ൈഫ്ലറ്റേഴ്സ് എഫ്.സി ജേതാക്കൾ
text_fieldsകെ.എം.സി.സി പാലക്കാട് ജില്ല ഉബൈദ് ചങ്ങലീരി മെമ്മോറിയൽ ട്രോഫി ഫുട്ബാൾ
ജേതാക്കളായ ൈഫ്ലറ്റേഴ്സ് എഫ്.സി ടീം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉബൈദ് ചങ്ങലീരി മെമ്മോറിയൽ ട്രോഫി ഫുട്ബാൾ മത്സരത്തിൽ ൈഫ്ലറ്റേഴ്സ് എഫ്.സി ജേതാക്കൾ. സൂക്ക് സബാഹ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ബീച്ച് എഫ്.സിയെ പരാജയപ്പെടുത്തിയാണ് നേട്ടം. ബ്രദേഴ്സ് മീനാപ്പീസ് മൂന്നാം സ്ഥാനം നേടി. ഫ്രൈഡേ മോണിങ് എഫ്.സി ഫെയർ പ്ലേ ട്രോഫി കരസ്ഥമാക്കി. 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു.
വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും നാസർ പട്ടാമ്പിയും കെ.എം.സി.സി ജില്ല പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ, കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ജില്ല ജനറൽ സെക്രട്ടറി ബഷീർ തെങ്കര, പൽപ്പക്ക് പ്രസിഡന്റ് സക്കീർ പുതുനഗരം, ജനറൽ സെക്രട്ടറി ശശി കുമാർ, ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് തൂത, നിസാർ പട്ടാമ്പി, സുലൈമാൻ പിലാത്തറ എന്നിവർ കൈമാറി.
ജില്ല നേതാക്കളായ സൈദലവി ഒറ്റപ്പാലം, ജില്ല സ്പോർട്സ് വിങ് ചെയർമാൻ സൈദലവി വിളയൂർ, ഷാനിഷദ് എന്നിവർ നേതൃത്വം നൽകി.

