കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഇഫ്താർ
text_fieldsകുവൈത്ത് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഇഫ്താർ മീറ്റും പഠന ക്ലാസും സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ത്വാഹിർ ഫൈസി ഉദ്ഘാടനം ചെയ്തു. അഷറഫ് അപ്പക്കാടൻ അധ്യക്ഷത വഹിച്ചു. സാദിഖ് അലി ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ തെങ്കര സ്വാഗതവും റസാക്ക് കുമരനല്ലൂർ നന്ദിയും പറഞ്ഞു.
ജില്ല മതകാര്യ വിങ് ചെയർമാൻ സുലൈമാൻ ഒറ്റപ്പാലം, റഫീഖ് മുടപ്പക്കാട്, സൈദലവി ഒറ്റപ്പാലം, നിസാർ പട്ടാമ്പി, വി.പി. മമ്മുണ്ണി, സൈദലവി വിളയൂർ, ശിഹാബ് പൂവക്കോട്, ഷാനി ഷാദ്, മണ്ഡലം ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

