കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഫുട്ബാൾ: മാക് കുവൈത്ത് ജേതാക്കൾ
text_fieldsകെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഫുട്ബാൾ ജേതാക്കളായ മാക് കുവൈത്ത്
കുവൈത്ത് സിറ്റി: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച രണ്ടാം ആൾ ഇന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ മാക് കുവൈത്ത് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ വി മാർക്കോ ആൻഡ് മാർക്കോ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കിരീട നേട്ടം.
മിഷ്രിഫ് പാസ് ഗ്രൗണ്ടിൽ നടന്ന മത്സരം കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെകട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് മറ്റു സഹഭാരവാഹികളും വിവിധ ജില്ല ഭാരവഹികളും സന്നിഹിതരായിരുന്നു.
ചാമ്പ്യന്മാർക്കുള്ള ട്രോഫിയും കാശ് പ്രൈസും ജില്ല പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ, എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, കെഫാക് പ്രസിഡന്റ് സഹീർ, ജില്ല സെക്രട്ടറി ബഷീർ തെങ്കര, സ്റ്റേറ്റ് സെക്റ്ററി ഗഫൂർ വയനാട്, കെഫാക് സെക്ട്രി മൻസൂർ കുന്നത്തേരി, ജില്ല ട്രഷറർ അബ്ദുൽ റസാഖ് കുമരനെല്ലൂർ, സൈദലവി ഒറ്റപ്പാലം, സൈദലവി വിളയൂർ, ഷാനിഷാദ് എന്നിവർ വിതരണം ചെയ്തു. ടൂർണമെന്റ്ൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള ഉപഹാരങ്ങൾ ജില്ല ഭാരവഹികളായ നിസാർ പുളിക്കൽ,സുലൈമാൻ പിലാത്തറ, ഷിഹാബ് പൂവക്കോട്, സക്കീർ പുതുനഗരം,വി.പി.മമ്മുണി, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ കെ.വി.അൻസാർ എന്നിവർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

