കെ.എം.സി.സി, പി.എ തങ്ങൾ അനുസ്മരണ യോഗം
text_fieldsകെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി പി.എ തങ്ങൾ അനുസ്മരണ യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എ തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഫർവാനിയയിലെ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ല സെക്രട്ടറി ബഷീർ തെങ്കര അധ്യക്ഷത വഹിച്ചു. നിസാർ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. സെക്രട്ടറി റഫീക്ക് മുടപ്പക്കാട് സ്വാഗതം പറഞ്ഞു. കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലാം പട്ടാമ്പി, ജില്ല ട്രഷറർ അബ്ദുൽ റസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റ് ആബിദ് തോട്ടര, നിഷാബ് തങ്ങൾ, നാസർ ഒറ്റപ്പാലം, സകീർ ആലൂർ, മുഹമ്മദാലി കരിപ്പമണ്ണ എന്നിവർ സംസാരിച്ചു . ജില്ല ഭാരവഹികളായ സൈതലവി തൊട്ടാശ്ശേരി, സകീർ പുതുനഗരം, നിസാർ പുളിക്കൽ എന്നിവർ നേതൃത്വം നൽകി. സുലൈമാൻ ഒറ്റപ്പാലം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

