കെ.എം.സി.സി ഒറ്റപ്പാലം മണ്ഡലം ഭാരവാഹികൾ
text_fieldsനിഷാബ് തങ്ങൾ ലക്കിടി (പ്രസി.), സുലൈമാൻ പിലാത്തറ
(ജന. സെക്ര.), ആബിദ് തോട്ടര (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ഒറ്റപ്പാലം മണ്ഡലത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി നിഷാബ് തങ്ങൾ ലക്കിടി, ജനറൽ സെക്രട്ടറിയായി സുലൈമാൻ പിലാത്തറ, ട്രഷററായി ആബിദ് തൊട്ടര എന്നിവരെ തെരഞ്ഞെടുത്തു.
നിസാർ തങ്ങൾ ലക്കിടി ഗേറ്റ്, നാസർ കരിമ്പുഴ, ഷറഫുദ്ദീൻ ഒറ്റപ്പാലം, സൈതലവി പിലാത്തറ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാരായി ആബിദ് കരിമ്പുഴ, സഫീർ ചുനങ്ങാട്, റിയാസ് കടമ്പഴിപ്പുറം, മുഹ്സിൻ നെല്ലിക്കൂർശ്ശി എന്നിവരെയും തെരഞ്ഞെടുത്തു. സൈതലവി ഒറ്റപ്പാലം, ആബിദ് തൊട്ടര (ജില്ല പ്രവർത്തക സമിതി അംഗങ്ങൾ).
കേന്ദ്രകമ്മിറ്റി ഓഫിസായ റിഥം ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് റഫീഖ് മുടപ്പക്കാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല സെക്രട്ടറി സൈനുൽ ആബിദ് പാക്കത് നിരീക്ഷകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

