കെ.എം.സി.സി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ്
കുവൈത്ത് സിറ്റി: കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഫലസ്തീൻ വിഷയത്തെ സംബന്ധിച്ച് തുറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് മാസ്റ്റർ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദലി, ജില്ല ട്രഷറർ അസീസ് പേരാമ്പ്ര, അബ്ദുൽ അസീസ് നരക്കോട്, നിസാർ മേപ്പയൂർ, മണാട്ട് അമ്മത് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ സ്വാഗതവും ട്രഷറർ മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.
കുവൈത്ത് സിറ്റി: കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കെ.എം.സി.സി ആസ്ഥാന ഓഫിസിൽ സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അധ്യക്ഷത വഹിച്ചു. ഇ.കെ. മുസ്തഫ കോട്ടപ്പുറം മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, മുൻ കേന്ദ്ര സെക്രട്ടറി അഷ്റഫ് തൃക്കരിപ്പൂർ, ജില്ല വൈസ് പ്രസിഡന്റ് കെ.പി. കുഞ്ഞബ്ദുല്ല, മണ്ഡലം സെക്രട്ടറി റയീസ് വലിയകത്ത്, കെ.കെ. ശംസീർ നാസർ, ഇബ്രാഹിം കോട്ടപ്പുറം എന്നിവർ ആശംസ നേർന്നു.കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം ജന. സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും ട്രഷറർ അമീർ കമ്മാടം നന്ദിയും പറഞ്ഞു.

