കെ.എം.സി.സി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി മെഗാ ക്വിസ് മത്സര വിജയികൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി വിദ്യാഭ്യാസ സമിതി കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കും അംഗങ്ങൾക്കുമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലെ അയ്മൻ മുഹമ്മദ്-ഉമർ സഅദ് ടീം ഒന്നാം സ്ഥാനവും, മംഗഫ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലെ മുഹമ്മദ് അഫ്സൽ ഖാൻ-അബ്ദുൽ മതീൻ ജാൻ ടീം രണ്ടാം സ്ഥാനവും, അബ്ബാസിയ ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂളിലെ അദ്നാൻ മുസ്തഫ കരീം-താഹ സൈഫുദ്ദീൻ ടീം മൂന്നാം സ്ഥാനവും നേടി.
കെ.എം.സി.സി അംഗങ്ങൾക്കായുള്ള ക്വിസ് മത്സരത്തിൽ യഹ്യഖാൻ വാവാട്-ജസീൽ അബ്ദുള്ള വാവാട് ഒന്നാം സ്ഥാനം നേടി. ഉസ്മാൻ ഒ.പി-ബദ്റുദ്ദീൻ അലി രണ്ടാം സ്ഥാനവും, ജസിം മുസ്തഫ-നിഹാൽ അബ്ദുള്ള മൂന്നാം സ്ഥാനവും നേടി. ശിഹാബ് മാസ്റ്റർ നീലഗിരി, ഇസ്മായിൽ വള്ളിയോത്ത് എന്നിവർ മത്സരം നിയന്ത്രിച്ചു. സമാപന സംഗമം കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. റഊഫ് മശ്ഹൂര്‍ തങ്ങള്‍, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ.മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി, അൽ അൻസാരി മണി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത്, ലുലു എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ നിർമൽ സിംഗ് എന്നിവർ സംബന്ധിച്ചു.വിദ്യാഭ്യാസ സമിതി നേതാക്കളായ നാസർ മാസ്റ്റർ, ഹസ്സൻ തഖ്വ, അനുഷാദ് തിക്കോടി എന്നിവർ നേതൃത്വം നല്കി.
സാബിത്ത് ചെമ്പിലോട് ഖിറാഅത്ത് നടത്തി. വിദ്യാഭ്യാസ സമിതി ചെയർമാൻ ഹാരിസ് വള്ളിയോത്ത് സ്വാഗതവും ജനറൽ കൺവീനർ റാഫി ആലിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

