Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാരുണ്യത്തിന്റെ രുചിപകർന്ന് കെ.എം.സി.സി ഗ്രാൻഡ് ബിരിയാണി ചലഞ്ച്

text_fields
bookmark_border
കാരുണ്യത്തിന്റെ രുചിപകർന്ന് കെ.എം.സി.സി ഗ്രാൻഡ് ബിരിയാണി ചലഞ്ച്
cancel
camera_alt

ബിരിയാണി ചലഞ്ചിൽ കെ.എം.സി.സി അംഗങ്ങൾ

കുവൈത്ത് സിറ്റി: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ‘നന്മ ഭവന’ പദ്ധതിയുടെ പൂർത്തീകരണത്തിനായി ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ച് ഗ്രാൻഡ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ബിരിയാണി ചലഞ്ചിലൂടെ 3,500 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

ഭവനരഹിതരായ കെ.എം.സി.സി അംഗങ്ങൾക്ക് വീടൊരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നന്മ ഭവന’ പദ്ധതിയുടെ ഭാഗമായി നിലവിൽ അഞ്ച് വീടുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

ഈ വീടുകളുടെ പൂർത്തീകരണത്തിനാവശ്യമായ വിഭവസമാഹരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ ഡോ. മുഹമ്മദ് അലി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ, നന്മ കോഓർഡിനേറ്റർ റസാഖ് അയ്യൂർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ താഹ കോട്ടക്കൽ, ഗ്രാൻഡ് ഹൈപ്പർ പ്രതിനിധി ജംഷീദ് എന്നിവർ സംസാരിച്ചു. കെ.എം.സി.സി ഭാരവാഹികളായ ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, ജില്ലാ, മണ്ഡലം ഭാരവാഹികളും വൈറ്റ് ഗാർഡ് അംഗങ്ങളും പ്രധാന പ്രവർത്തകരും നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Organizes Grand Biryani Challeng
Next Story