കെ.എം.സി.സി നാദാപുരം ഡയാലിസിസ് ഫണ്ട് കൈമാറി
text_fieldsനാദാപുരം പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ധനസഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: നാദാപുരം പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി അംഗങ്ങളിൽനിന്നും സമാഹരിച്ച തുക കൈമാറി. പാറക്കടവ് ഡയാലിസിസ് സെന്ററിൽ നടന്ന ചടങ്ങ് കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് വി.ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡന്റ് അബ്ദുല്ല മാവിലായി ഡയാലിസിസ് ഫണ്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിക്ക് കൈമാറി. ചടങ്ങിൽ ഇബ്രാഹിം കൊടക്കാട്, അബൂബക്കർ നാദാപുരം, മുഹമ്മദ് കുണ്ടുതോട്, അബൂബക്കർ പുളിയാവ്, സി.വി. അബ്ദുല്ല വാണിമേൽ എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി മണ്ഡലം സെക്രട്ടറി പി.ടി. ഷമീൽ സ്വാഗതം പറഞ്ഞു.

