കെ.എം.സി.സി നാദാപുരം കമ്മിറ്റി ‘റമദാൻ ഹദിയ’ വിതരണം
text_fieldsകെ.എം.സി.സി നാദാപുരം കമ്മിറ്റി ‘റമദാൻ ഹദിയ’ വിതരണം സ്റ്റേറ്റ് പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി മെംബർമാർക്ക് നൽകുന്ന ‘റമദാൻ ഹദിയ’ വിതരണ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ മണ്ഡലം മതകാര്യ വിങ് ജനറൽ കൺവീനർ കുനിയിൽ മുഹമ്മദിന് നൽകി നിർവഹിച്ചു. വേറിട്ട പദ്ധതി മാതൃകാപരമാണെന്നും പ്രശംസനീയമാണെന്നും നാസർ മശ്ഹൂർ തങ്ങൾ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഇ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.ആർ. നാസർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, ജില്ല കൗൺസിലർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി സലീം പാലോത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഇഖ്ബാൽ ചീരാങ്കണ്ടി നന്ദിയും പറഞ്ഞു.

