സാദിഖലി തങ്ങൾക്ക് സ്വീകരണവും കെ.എം.സി.സി മൊബൈൽ ആപ് ലോഞ്ചിങ്ങും
text_fieldsകെ.എം.സി.സി ഒരുക്കിയ സ്വീകരണ പരിപാടിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി സ്വീകരണം നൽകി. കെ.എം.സി.സി മൊബൈൽ ആപ് ലോഞ്ചിങ്ങും മുഖപത്രമായ ‘ദർശന’ത്തിന്റെ വാർഷികപ്പതിപ്പ് പ്രകാശനവും സാദിഖലി തങ്ങൾ നിർവഹിച്ചു.
അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
സ്വീകരണ പരിപാടി സദസ്സ്
അഡ്വ. ഫാദർ സുബിൻ മണത്തറ, ഡോ. അമീർ അഹമ്മദ്, ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര, മരിയ ഉമ്മൻ ചാണ്ടി എന്നിവർ സംസാരിച്ചു. ഗസ്നി മുഹമ്മദ് ഫാറൂഖ് ഖിറാഅത്ത് നടത്തി. കെ.എം.സി.സി സ്റ്റേറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. കെ.എം.സി.സി പ്രവർത്തനങ്ങളെ കുറിച്ചുള്ള വിഡിയോ പ്രദർശനവും നടന്നു. മുസ്തഫ ഹംസ, (മെട്രോ) അബ്ദുറഹ്മാൻ, (അൽ അൻസാരി), മുഹമ്മദലി വി.പി (മെഡക്സ്), അയ്യൂബ് കച്ചേരി (ഗ്രാന്റ്), റഫീഖ് അഹമ്മദ് (മംഗോ), അബ്ദുൽ ഖാദർ (ലുലു), ഹർഷൽ (മലബാർ ഗോൾഡ്), ഷംസുദീൻ ഫൈസി (കെ.ഐ.സി), ഷുനാശ് ഷുക്കൂർ (കെ.കെ.ഐ.സി), പി.ടി. ശരീഫ് (കെ.ഐ.ജി), അലവി സഖാഫി (ഐ.സി.എസ്) അബ്ദുറഹ്മാൻ അദ്ഖാനി (ഹുദാ സെന്റർ) എന്നിവർ സന്നിഹിതരായിരുന്നു. സലീം ടി.ടി, ബഷീർ ബാത്ത, റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോ. മുഹമ്മദലി, ഗഫൂർ വയനാട്, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, ഫാസിൽ കൊല്ലം, ഇല്യാസ് വെന്നിയൂർ, സിദ്ദിഖ് വലിയകത്ത്, കെ.കെ.പി ഉമ്മർ കുട്ടി, ഡോ. സഹീമ മുഹമ്മദ്, അഡ്വ. ഫാത്തിമ സൈറ, ഫാത്തിമ അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

