സി.എച്ച് ഓർമകളുമായി കെ.എം.സി.സി അനുസ്മരണ സമ്മേളനം
text_fieldsകെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണ സമ്മേളനം ആക്ടിങ് പ്രസിഡന്റ് റഹൂഫ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണ സമ്മേളനം ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് റഹൂഫ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കോയ കക്കോടി മുഖ്യ പ്രഭാഷണം നടത്തി. മുൻ ജില്ല സെക്രട്ടറി സലാം നന്തി സി. എച്ചിന്റെ ഭരണപരമായ സവിശേഷതകൾ അനുസ്മരിച്ചു.
സ്റ്റേറ്റ് ഭാരവാഹികളായ മുസ്തഫ കാരി, ഹാരിസ് വള്ളിയോത്, ഗഫൂർ വയനാട്, ഫാറൂഖ് ഹമദാനി, മണ്ഡലം പ്രതിനിധികളായ ഷാനവാസ് വടകര, അനസ് കുറ്റിയാടി, ഇജാസ് അത്തോളി, ഹിലാൽ എലത്തൂർ, ജാഫർ തിരുവമ്പാടി, ടി.സി.നിസാർ കൊയിലാണ്ടി, ഹബീബ് കുന്ദമംഗലം, ഫൈസൽ കത്തറമ്മൽ കൊടുവള്ളി, പി.വി. അബ്ദുൽ വഹാബ് ബേപ്പൂർ, അഷ്റഫ് പേരാമ്പ്ര എന്നിവർ സംസാരിച്ചു. ജാഫർ തറോൽ ഖിറാത്ത് നടത്തി. കുവൈത്തിലെത്തിയ ലീഗ് നേതാക്കളായ കുഞ്ഞമ്മദ് കുട്ടി മക്കിനിയത്, സഫിയ മക്കിനിയത് എന്നിവർക്കുള്ള ഉപഹാരം പ്രസിഡന്റ് അസീസ് തിക്കോടി കൈമാറി. സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ 100 ശതമാനം പൂർത്തീകരിച്ച കുന്ദമംഗലം മണ്ഡലത്തിന്റെ വിഹിതം സലാം തറോൽ, ഹബീബ് എന്നിവർ ജില്ല നേതാക്കൾക്ക് കൈമാറി. മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അമ്മദ് മാസ്റ്റരുടെ നിര്യാണത്തിലുള്ള അനുശോചന സന്ദേശം സാദിഖ് തൈവളപ്പിൽ വായിച്ചു.
ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും ട്രഷറർ ഗഫൂർ അത്തോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

