Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ന സാ​ഗ​ര​മാ​യി...

ജ​ന സാ​ഗ​ര​മാ​യി കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​ർ

text_fields
bookmark_border
ജ​ന സാ​ഗ​ര​മാ​യി കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​ർ
cancel
camera_alt

കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​ർ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ പ​ര​മി​ത ത്രി​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി മെ​ഗാ ഇ​ഫ്താ​ർ അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഗ്രൗ​ണ്ടി​ൽ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ പ​ര​മി​ത ത്രി​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി ആ​ക്ടിം​ഗ്‌ പ്ര​സി​ഡ​ന്റ്‌ ഫാ​റൂ​ഖ് ഹ​മ​ദാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്രൊ​ഫ​സ​ർ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ കെ.​എം.​സി.​സി അ​ൻ​പ​താം വാ​ർ​ഷി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ​ക്കു​ള്ള ഉ​പ​ഹാ​രം അ​ദ്ദേ​ഹം കൈ​മാ​റി.

രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. പ്ര​വാ​സ വാ​ഗ്മി സി​റാ​ജ്ജു​ദ്ധീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​രം, കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ടി. സ​ലീം, വൈ. ​ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ബാ​ത്ത, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ റ​ഊ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ, ഇ​ക്ബാ​ൽ മാ​വി​ലാ​ടം, എം.​ആ​ർ. നാ​സ​ർ, ഡോ. ​മു​ഹ​മ്മ​ദ​ലി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ലാം ചെ​ട്ടി​പ്പ​ടി, സ​ലാം പ​ട്ടാ​മ്പി, മു​ജീ​ബ് മൂ​ടാ​ൽ, ഫാ​സി​ൽ കൊ​ല്ലം, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ മ​ൻ​സൂ​ർ ചൂ​രി, മു​സ്ത​ഫ ഹം​സ, മു​ഹ​മ്മ​ദ​ലി വി.​പി, അ​ബ്ദു​റ​ഹ്മാ​ൻ, ഷം​സീ​ർ, ജം​ഷാ​ദ്, അ​സീം സേ​ട്ട് സു​ലൈ​മാ​ൻ, ഹ​ർ​ഷ​ൽ, ജ​യ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

മു​ഹ​മ്മ​ദ്‌ ഫാ​യി​സ് യൂ​സു​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി. കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcchuge crowdmega iftar
News Summary - KMCC Mega Iftar with a huge crowd
Next Story