കെ.എം.സി.സി മെഗാ ഇഫ്താർ ഇന്ന്
text_fieldsകെ.എം.സി.സി മെഗാ ഇഫ്താർ സംഗമത്തിന് എത്തിയ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി മെഗാ ഇഫ്താറും റമദാൻ പ്രഭാഷണവും വെള്ളിയാഴ്ച അബ്ബാസിയ്യ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ നടക്കും.
ആയിരങ്ങൾ പങ്കെടുക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ ഇഫ്താറാണ് കെ.എം.സി.സി ഒരുക്കുന്നത്.
ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം, കുവൈത്തിലെ ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. ഇഫ്താർ നഗരിയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ +965 51383933.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

