കെ.എം.സി.സി മെഡിക്കൽ ക്യാമ്പ് നിരവധി പേർ ഉപയോഗപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഫർവാനിയ ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തിയവർ നിരവധി. ‘ആരോഗ്യ സ്പർശം’ എന്ന പേരിലുള്ള ക്യാമ്പ് കെ.എം.സി.സി സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂര് അധ്യക്ഷത വഹിച്ചു.
ജില്ല ട്രഷറർ ഖുത്തുബുദ്ദീൻ ബെലക്കാട്, ബദ്ർ മെഡിക്കൽ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഖാദർ, മുൻ ജില്ല സെക്രട്ടറി ഹനീഫാ പാലായി, ജില്ല ഭാരവാഹികളായ ഭാരവാഹികളായ അബ്ദുല്ല കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, സി.പി.അഷ്‌റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും സെക്രട്ടറി മുത്തലിബ് തെക്കെക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

