കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം ഈദ് സംഗമവും വിജയാഘോഷവും
text_fieldsകെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം ഈദ് സംഗമത്തിൽ ഇക്ബാൽ മാവിലാടം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ലിഖാ ഉൽ ഈദ്' ഈദ് സംഗമവും മണ്ണാർക്കാട് മണ്ഡലം എം.എൽ.എ എൻ. ഷംസുദ്ദീന്റെ വിജയാഘോഷവും സംഘടിപ്പിച്ചു.
ഫർവാനിയ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് താഹിർ ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലാം പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബഷീർ തെങ്കര, ജില്ല ട്രഷറർ അബ്ദുൽ റസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റ് സകീർ പുതുനഗരം, സെക്രട്ടറി നിസാർ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ജനറൽ സെക്രട്ടറി റസാഖ് ആര്യമ്പാവ് സ്വാഗതവും ട്രഷറർ ഫാരിസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
മണ്ണാർക്കാട് മണ്ഡലത്തിൽ വിജയിച്ച എൻ.ഷംസുദ്ദീന്റെ വിജയത്തിൽ യോഗം സന്തോഷം പ്രകടിപ്പിച്ചു. വിജയത്തിനായി പ്രവർത്തിച്ച മണ്ഡലം അംഗങ്ങളെ യോഗം അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

