കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം ‘ഹിമായ പദ്ധതി’ ഉദ്ഘാടനം
text_fieldsകെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം സ്വീകരണത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മണ്ണാർക്കാട് മണ്ഡലം ഹിമായ പദ്ധതിയുടെ ഉദ്ഘാടനവും ജില്ല കമ്മിറ്റിക്ക് സ്വീകരണവും നൽകി. മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് താഹിർ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ല ഉപദേശക സമിതി ചെയർമാൻ സലാം പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിറാജ് കോട്ടോപ്പാടത്ത് ഖിറാഅത്ത് നടത്തി. ശിഹാബ് മാസ്റ്റർ നീലഗിരി മുഖ്യപ്രഭാഷണം നടത്തി. പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ജില്ല പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ നിർവഹിച്ചു.
സെക്രട്ടറി റാഫി വെള്ളപ്പാടം ഒരു വർഷത്തെ കർമ പദ്ധതിയായ ‘ഹിമായ -2024’ നെകുറിച്ചുള്ള വിവരണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ബഷീർ തെങ്കര, വൈസ് പ്രസിഡന്റുമാരായ സൈദലവി ഒറ്റപ്പാലം, അഷറഫ് തൂത, സക്കീർ പുതുനഗരം, സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സുലൈമാൻ ഒറ്റപ്പാലം, ഷാനിഷാദ് എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം നേതാക്കളായ ഫാരിസ് മണ്ണാർക്കാട്, ഷരീഫ് മണ്ണാർക്കാട്, ഉമ്മർ തെങ്കര, മുഹമ്മദ് അലി, ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. മുനീർ സ്വാഗതവും ഫാരിസ് മുറിയക്കണ്ണി നന്ദിയും രേഖപ്പെടുത്തി.

