Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രവർത്തക സംഗമം പോസ്റ്റർ പ്രകാശനം

text_fields
bookmark_border
കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രവർത്തക സംഗമം പോസ്റ്റർ പ്രകാശനം
cancel
camera_alt

കെ.​എം.​സി.​സി മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സം​ഗ​മം പോ​സ്റ്റ​ർ അ​ഷ്‌​റ​ഫ് അ​യ്യൂ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കാസർകോട് ജില്ല സമ്മേളന പ്രചാരണാർഥം ‘പൊൽസ്’ എന്ന പേരിൽ പ്രവർത്തകസംഗമം സംഘടിപ്പിക്കും.വെള്ളിയാഴ്ച ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം തക്കാര റസ്റ്റോറന്റ് മാനേജിങ് പാർട്ണർ അഷ്‌റഫ് അയ്യൂർ നിർവഹിച്ചു.മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്മർ ഉപ്പള അധ്യക്ഷത വഹിച്ചു.കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ചെറുഗോളി, സെക്രട്ടറി അബ്ദുല്ല ഹിദായത്ത് നഗർ, സലീം സൊങ്കാൽ, സലാം നന്തി, ജമാൽ കൊടുവള്ളി സംബന്ധിച്ചു.

ജനുവരി മുപ്പതിന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന ജില്ല സമ്മേളനത്തിൽ മുസ്‍ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, മാഹിൻ ഹാജി കല്ലട്ര, എ. അബ്ദുൽ റഹ്‌മാൻ, പി.എം. മുനീർ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്‌റഫ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KMCC Manjeswaram Mandal Committee Workers' Meeting Poster Release
Next Story