കെ.എം.സി.സി മങ്കട മണ്ഡലം ഇഫ്താർ മീറ്റ്
text_fieldsകെ.എം.സി.സി മങ്കട മണ്ഡലം ഇഫ്താർ മീറ്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി മങ്കട നിയോജക മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ആക്ടിങ് സെക്രട്ടറി ടി.ടി. ഷംസു, സംസ്ഥാന ഭാരവാഹികളായ ഖാലിദ് ഹാജി, ശരീഫ് ഒതുക്കുങ്ങൽ, എൻജിനീയർ മുഷ്താഖ് എന്നിവർ ആശംസ നേർന്നു. ജില്ല, മണ്ഡലം നേതാക്കളും കെ.എം.സി.സി മങ്കട മണ്ഡലം പ്രവർത്തകരും പങ്കെടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് സ്വാഗതവും ട്രഷറർ സിറാജ് ചട്ടിപ്പറമ്പ് നന്ദിയും പറഞ്ഞു.

