കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
text_fieldsറാഫി ആലിക്കൽ (പ്രസി.), സാദിഖ് തിരൂർക്കാട് (ജന. സെക്ര.),
മഷ്ഹൂദ് മണ്ണുംകുളം (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്കു തുടക്കം. മലപ്പുറം ജില്ലയിലെ മങ്കട ആദ്യ മണ്ഡലം കമ്മിറ്റിയായി രൂപവത്കരിച്ചു. റാഫി ആലിക്കൽ (പ്രസി.), സാദിഖ് തിരൂർക്കാട് (ജന. സെക്ര.), മഷ്ഹൂദ് മണ്ണുംകുളം (ട്രഷ.), മൊയ്ദു വേങ്ങശ്ശേരി, മുസ്തഫ ചട്ടിപ്പറമ്പ്, സലാം തിരൂർക്കാട്, യൂനുസ് പുലാവഴി (വൈ. പ്രസി.), സമദ് കാളവ്, ഗഫൂർ കാച്ചിനിക്കാട്, സിറാജ് ചട്ടിപ്പറമ്പ്, ഷൗക്കത്ത് ആറ്റത്തൊടി (സെക്ര.) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. റിട്ടേണിങ് ഓഫിസർ അയ്യൂബ് പുതുപ്പറമ്പ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇല്യാസ് വെന്നിയൂർ നിരീക്ഷകനായിരുന്നു.

