ലോക് ഡൗണിൽ കുടുങ്ങിയവർക്ക് ഭക്ഷണ വിതരണം
text_fieldsകുവൈത്ത് സിറ്റി: ലോക്‌ഡൗണിൽ കുടുങ്ങിയ പ്രവാസികൾക്ക് കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി, ഖൈത്താനിലെ സാകത്ത് അജീബ് ഹോട്ടൽ മാനേജ്മെൻറുമായി സഹകരിച്ച് ഭക്ഷണം എത്തിച്ചുനൽകുന്നു. ഒന്നരമാസത്തിലധികമായി ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരും പാകംചെയ്തു കഴിക്കാൻ സൗകര്യം ഇല്ലാത്തവരുമായ പ്രവാസികൾക്ക് ഭക്ഷണം എത്തിച്ചുനൽകുന്നു.
ലോക്‌ഡൗൺ തുടങ്ങിയതുമുതൽ ആരംഭിച്ച സഹായത്തിന് ദിനംപ്രതി ആവശ്യക്കാർ കൂടി വരുന്നതായി സംഘാടകർ പറഞ്ഞു. ചെറുകിട ഹോട്ടൽ മെസിനെയും ലൈസൻസില്ലാത്ത മെസ് വിതരണക്കാരെയും ആശ്രയിച്ചിരുന്ന പ്രവാസികളാണ് ദുരിതത്തിലായത്. കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രതിനിധികളായ അസീസ് പാടൂർ, മുബശ്ശിർ, അബ്ദുൽ റഷീദ് കാക്കാത്തുരുത്തി, സാകത്ത് അജീബ് ഹോട്ടൽ മാനേജ്മെൻറ് പ്രതിനിധികളായ ഇക്ബാൽ ബ്ലാങ്ങാട്, ബഷീർ കാട്ടൂർ, സക്കീർ ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
