കെ.എം.സി.സി ഓൺലൈൻ മാഗസിൻ പുറത്തിറക്കി
text_fieldsകെ.എം.സി.സി ഓൺലൈൻ മാഗസിൻ അൽ അൻസാരി എക്സ്ചേഞ്ച് ഓപറേഷൻ ഹെഡ്
ശ്രീനാഥ് ശ്രീകുമാർ സ്വിച്ച് ഓൺ ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ഓൺലൈൻ മാഗസിൻ പുറത്തിറക്കി. ഫർവാനിയ ഫ്രണ്ട് ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ അൽ അൻസാരി എക്സ്ചേഞ്ച് ഓപറേഷൻ ഹെഡ് ശ്രീനാഥ് ശ്രീകുമാർ സ്വിച്ച് ഓൺ നിർവഹിച്ചു.
കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ദർശനം മാഗസിൻ ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ മാഗസിൻ പരിചയപ്പെടുത്തി.
പഴയ കാല എഡിറ്റർ അസീസ് തിക്കോടി അനുഭവങ്ങൾ പങ്കുവെച്ചു. കെ.എം.സി.സി ഉപദേശക സമിതി അംഗങ്ങളായ സിദ്ദീഖ് വലിയകത്ത്, കെ.കെ.പി ഉമ്മർ കുട്ടി, അറഫാത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന, ജില്ല ഭാരവാഹികളായ ഇക്ബാൽ മാവിലാടം എം.ആർ. നാസർ, ഡോ.മുഹമ്മദലി, ഗഫൂർ വയനാട്, റസാഖ് അയ്യൂർ, അജ്മൽ വേങ്ങര, അഷ്റഫ് അപ്പക്കാടൻ, ഷമീദ് മാമാകുന്ന്, ഹംസ ഹാജി കരിങ്കപ്പാറ, നവാസ് കുന്നുംകൈ, ബഷീർ തങ്കര.
പി.കെ. മുഹമ്മദലി, ഷാജഹാൻ തിരുവനന്തപുരം, റഫീഖ് ഒളവറ, ഗഫൂർ അത്തോളി, നിഷാദ് എറണാകുളം എന്നിവർ സന്നിഹിതരായി. ദർശനം സമിതി അംഗങ്ങളായ മിസ്ഹബ് മാടമ്പില്ലത്ത്, ഇസ്മായിൽ വള്ളിയോത്ത് എന്നിവർ നേതൃത്വം നൽകി. സാബിത്ത് ചെമ്പിലോട് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

