Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി ‘മേരേ വതൻ’ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കെ.എം.സി.സി ‘മേരേ വതൻ’ സ്വാതന്ത്ര്യദിനാഘോഷം
cancel
camera_alt

കെ.എം.സി.സി ‘മേരേ വതൻ’ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഫാറൂഖ് ഹമദാനി സംസാരിക്കുന്നു


​കുവൈത്ത് സിറ്റി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘മേരേ വതൻ’ എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ്‌ ഡോ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി പരിപാടി ഉദ്ഘാടനം ചെയ്തു.

​വൈസ് പ്രസിഡന്റ്‌ ഫാറൂഖ് ഹമദാനി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവർ ദേശസ്നേഹികൾ ആയി ചമയുന്ന ഇക്കാലത്ത്, സ്വാതന്ത്ര്യസമര ചരിത്രത്തെ പോലും വളച്ചൊടിക്കുന്ന പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ആഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും നടത്തി. ​ചടങ്ങിൽ സെക്രട്ടറി സലാം ചെട്ടിപ്പടി, കാസർകോട് ജില്ല പ്രസിഡന്റ്‌ റസാഖ് അയ്യൂർ, ഗഫൂർ അത്തോളി, താഹ കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kmcc kuwait independence day celebration
Next Story