കെ.എം.സി.സി ഇടപെടൽ; വേദനക്കിടയിലും മുഹമ്മദ് നിസാറിന് സന്തോഷപ്പെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താനൂർ പെരിഞ്ചേരി സ്വദേശി മുഹമ്മദ് നിസാർ നാട്ടിലെത്തി.
ഈ മാസം തുടക്കത്തിൽ കാണാതാവുകയും തുടർന്ന് കെ.എം.സി.സി മെഡിക്കൽ വിങ് വഴി നടത്തിയ അന്വേഷണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് അദാൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കണ്ടെത്തുകയുമായിരുന്നു. മേയ് 11ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും സ്വദേശിയായ സ്പോൺസർ മറ്റൊരു സ്ഥലത്ത് താമസമൊരുക്കുകയുമായിരുന്നു. 25ന് തുടർചികിത്സ നിർദേശിക്കപ്പെട്ടിരുന്നതിനാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കുവൈത്തിൽ അത് പ്രയാസമായതിനാലും നാട്ടിലേക്ക് പോകാൻ വഴി തേടുകയായിരുന്നു.
എംബസിയിൽ രജിസ്റ്റർ ചെയ്തെങ്കിലും മേയ് 19ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്തിെൻറ ഇടപെടലിൽ നിസാറിെൻറ അവസ്ഥ എംബസി ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുകയും യാത്രക്ക് അവസരമൊരുക്കുകയുമായിരുന്നു. വിമാനം കണ്ണൂരിലിറങ്ങിയെങ്കിലും നിസാറിനെ കാത്തുനിന്നവർക്ക് നിരാശയായിരുന്നു ഫലം. തുടർന്ന് നടന്ന അന്വേഷണത്തിൽ സ്വബോധം നഷ്ടപ്പെട്ട് മറ്റൊരു ലോഞ്ചിൽ കണ്ടെത്തുകയും ശേഷം കോട്ടക്കൽ ക്വാറൻറീൻ സെൻററിലെത്തിക്കുകയും പിന്നീട് അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുകയുമാണുണ്ടായത്. വേദനക്കിടയിലും നാട്ടിലെത്താൻ കഴിഞ്ഞതിെൻറ സന്തോഷപ്പെരുന്നാളിലാണ് നിസാറും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
