കുവൈത്ത് കെ.എം.സി.സി നാട്ടിൽനിന്ന് മൂന്നാംഘട്ട മരുന്നെത്തിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കുവൈത്തിലെ മലയാളികളായ സ്ഥിരം രോഗികൾക്ക് മൂന്നാം ഘട്ടമായി നാട്ടിൽനിന്ന് മരുന്ന് എത്തിച്ചു.
നാട്ടിൽനിന്ന് മരുന്നെത്തിച്ച് കഴിച്ചിരുന്നവർക്ക് പകരം മരുന്ന് കുവൈത്തിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് മരുന്നുകൾ കാർഗോ വഴി എത്തിച്ചുനൽകുന്നത്. കഴിഞ്ഞദിവസം ഇരുനൂറോളം പേർക്കുള്ള മരുന്നുകൾ കുവൈത്തിലെത്തി. കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കി സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം മെഡിക്കൽ വിങ് നേതൃത്വത്തിനു കൈമാറി.
കെ.എം.സി.സി മെഡിക്കൽ വിങ്ങിെൻറ നേതൃത്വത്തിൽ ഫാർമസിസ്റ്റുകൾ ഉൾപ്പെടെ മരുന്ന് വേർതിരിച്ച് ഒാരോരുത്തരുടേയും താമസസ്ഥലത്ത് വൈറ്റ് ഗാർഡ് വളൻറിയർമാർ എത്തിച്ചുനൽകും. സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കലാണ് സംസ്ഥാന കമ്മിറ്റി ഒരുക്കിയ നാട്ടിലെ സംവിധാനം നിയന്ത്രിക്കുന്നത്. ഹിലാൽ ഇയാടത്ത് (ഐ.ടി), അഷ്റഫ് കണ്ടി, താരിഖ്, ജുറൈജ് എന്നിവരും സിറാജിനോടൊപ്പം പ്രവർത്തിക്കുന്നു. കുവൈത്തിൽ വിവരങ്ങൾക്ക് മെഡിക്കൽ വിങ് ചെയർമാൻ ഷഹീദ് പട്ടില്ലത്ത് (51719196), ജനറൽ കൺവീനർ ഡോ. അബ്ദുൽ ഹമീദ് പൂളക്കൽ (96652669) എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
