Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് സഹായവുമായി കുവൈത്ത്​ കെ.എം.സി.സി

text_fields
bookmark_border
പ്രവാസികൾക്ക് സഹായവുമായി കുവൈത്ത്​  കെ.എം.സി.സി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തി നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സഹായവുമായി കുവൈത്ത്​ കെ.എം.സി.സി. കുവൈത്തിലെ മുഴുവൻ ഏരിയകളിലും പ്രവർത്തകർ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ നേരിട്ട് സമീപിച്ച് അപേക്ഷാഫോമും രണ്ട് ഫോട്ടോയും അഞ്ച്​ ദീനാറും ശേഖരിച്ച് ഇന്ത്യൻ എംബസിയിൽ എത്തിക്കുകയും എമിഗ്രേഷൻ ക്ലിയറൻസിനുശേഷം യാത്രാരേഖകൾ തിരിച്ചെത്തിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്​ കെ.എം.സി.സി ഹെൽപ്​ ഡെസ്കുമായും ഏരിയ കോഒാഡിനേറ്റർമാരുമായും ബന്ധപ്പെടാം.

ഭാരവാഹികൾ: എം.കെ. അബ്​ദുൽ റസാഖ് (ജന. സെക്രട്ടറി 90920867/ 95531238), സുബൈർ പാറക്കടവ് (ഹെൽപ്പ് ഡെസ്ക് ചെയർമാൻ 99633028), അജ്മൽ വേങ്ങര (ജന. കൺവീനർ 99775898). ഏരിയ കൺവീനർമാർ: അസ്​ലം കുറ്റിക്കാട്ടൂർ (മഹബൂല 97389307), റസാഖ് അയ്യൂർ (ഫഹാഹീൽ 99102929), ഷഹീദ് പാട്ടിലത്ത് (സാൽമിയ 51719196), ഖാലിദ് ഹാജി (ഹവല്ലി 99837988), ഷരീഫ് ഒതുക്കുങ്ങൽ (ഫർവാനിയ 50671999), ടി.ടി. ഷംസു (കുവൈത്ത് സിറ്റി 99105167), എൻജിനീയർ മുഷ്താഖ് (അബ്ബാസിയ 50677200), ഹാരിസ് വള്ളിയോത്ത് (ഹസാവി/ ജഹ്റ 55072505).

Show Full Article
TAGS:kmcc gulf news 
News Summary - kmcc-kuwait-gulf news
Next Story