കെ.എം.സി.സി കോഴിക്കോട് ജില്ലസമ്മേളനം നാളെ; ഷാഫി പറമ്പിൽ എം.പി, പി.കെ. ഫിറോസ് പങ്കെടുക്കും
text_fieldsഷാഫി പറമ്പിൽ എം.പി, പി.കെ. ഫിറോസ്
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കും. വൈകീട്ട് അഞ്ചിന് സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് റസാക്ക് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
ഷാഫി പറമ്പിൽ എം.പി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സമ്മേളന പ്രചാരണ ഭാഗമായി സംഘടിപ്പിച്ച ‘സ്പീക് അപ്’ പ്രസംഗ മത്സരം, വനിതാ വിംഗ് സംഘടിപ്പിച്ച മൈലാഞ്ചി മത്സരം എന്നിവയിലെ വിജയികൾക്കുള്ള സമ്മാനദാനവും വേദിയിൽ നടക്കും.
പിന്നാക്കവിഭാഗങ്ങളിൽ നിന്നുള്ള സമർഥരായ കുട്ടികളെ കണ്ടെത്തി, അവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ സർവിസുകളിലേക്ക് എത്തുന്നതിനാവശ്യമായ മാർഗനിർദേശം, പരിശീലനം, പഠനസഹായം എന്നിവ നൽകുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതി സമ്മേളനത്തിൽ അവതരിപ്പിക്കും. ജീവകാരുണ്യ വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്കുള്ള അബ്ദുറഹ്മാൻബാഫഖി തങ്ങളുടെ പേരിലുള്ള അവാർഡ് പ്രഖ്യാപനവും വിതരണവും ചടങ്ങിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

