കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കൺവെൻഷൻ
text_fieldsകെ.എം.സി.സി കോട്ടക്കൽ മണ്ഡലം സുവനീർ സ്റ്റേറ്റ്, ജില്ല, മണ്ഡലം ഭാരവാഹികൾ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹുസൈൻ മൂടാൽ അധ്യക്ഷത വഹിച്ചു.
ഹകീം അഹ്സനി ഖിറാഅത്ത് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സദക്കത്തുള്ള പൊന്മള ഫലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. സുവനീർ പ്രകാശനവും 30 വർഷം കുവൈത്തിൽ പൂർത്തിയാക്കിയ മണ്ഡലത്തിലെ അംഗങ്ങൾക്കുള്ള മെമന്റോ വിതരണവും വൈറ്റ് ഗാർഡിനെ ആദരിക്കലും നടന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, മലപ്പുറം ജില്ല പ്രസിഡന്റ് അജ്മൽ വേങ്ങര, ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ, ജില്ല സെക്രട്ടറിമാരായ ഇസ്മായിൽ കോട്ടക്കൽ, ഷമീർ വളാഞ്ചേരി എന്നിവർ സംസാരിച്ചു.
‘നോർക്ക: അറിയേണ്ടതെല്ലാം’എന്ന വിഷയത്തിൽ ഫഹദ് പള്ളിയാലും ‘പ്രവാസിയുടെ ആരോഗ്യവും പ്രാധാന്യവും’എന്ന വിഷയത്തിൽ ഫാസിൽ പാറമ്മലും ‘സംഘടന - സംഘാടനം’എന്ന വിഷയത്തിൽ ഗഫൂർ വയനാടും സംസാരിച്ചു.
സെക്രട്ടറി സമദ് കഞ്ഞിപ്പുര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരൂർ സി.എച്ച്. സെന്റർ ആംബുലൻസ് പദ്ധതിയിലേക്കുള്ള കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ സംഭാവന ജില്ല പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി.
മണ്ഡലം ജനറൽ സെക്രട്ടറി സദക്കത്തുള്ള പൊന്മള സ്വാഗതവും സെക്രട്ടറി സമദ് കഞ്ഞിപ്പുര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

