കെ.എം.സി.സി കോങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
text_fieldsഅനിസ് കാപ്പിൽ (പ്രസി.) , ആരിഫ് കല്ലടി (ജന. സെക്ര.), മുഹമ്മദ് അൽത്താഫ് (ട്രഷ.)
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കോങ്ങാട് മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിസ് കാപ്പിൽ (പ്രസിഡന്റ്), ആരിഫ് കല്ലടി (ജനറൽ സെക്രട്ടറി), മുഹമ്മദ് അൽത്താഫ് (ട്രഷറർ), കുഞ്ഞുമുഹമ്മദ്, മുഹമ്മദ് നിസാർ, അബൂബക്കർ സിദ്ദീഖ് (വൈസ് പ്രസിഡന്റുമാർ), സ്വാലിഹ് അപ്പക്കാടൻ, സാലിം പടുവിൽ, ഷുഹൈബ് മാണിക്കൽ (സെക്രട്ടറിമാർ), അഷ്റഫ് അപ്പക്കടൻ (ജില്ല കൗൺസിലർ) എന്നിവരാണ് ഭാരവാഹികൾ.
റിട്ടേണിങ് ഓഫിസർ സൈനുൽ ആബിദ് പാക്കത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല പ്രസിഡന്റ് സലാം പട്ടാമ്പിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, അഷ്റഫ് അപ്പക്കാടൻ സ്വാഗതവും റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

