കെ.എം.സി.സി കാസർകോട് ജില്ല സമ്മേളനം കൂപ്പൺ പ്രകാശനം
text_fieldsകെ.എം.സി.സി കാസർകോട് ജില്ല സമ്മേളനം കൂപ്പൺ വിപിൻ മാത്യു പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സമ്മാന കൂപ്പൺ അൽ മുസൈനി എക്സ്ചേഞ്ച് ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ വിപിൻ മാത്യു കൂപ്പൺ വിങ് ചെയർമാൻ ഖാലിദ് പള്ളിക്കരക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷതവഹിച്ചു. അഹ്മദ് മഗ്രിബ് കൺട്രി ഹെഡ് മൻസൂർ ചൂരി, ബദർ മെഡിക്കൽ സെന്റർ കൺട്രി ഹെഡ് അഷറഫ് അയ്യൂർ, ജില്ല ഭാരവാഹികളായ അബ്ദുല്ല കടവത്ത്, ഫാറൂഖ് തെക്കെകാട്, സുഹൈൽ ബല്ല, കബീർ തളങ്കര, മുത്തലിബ് തെക്കെകാട്, സി.പി.അഷ്റഫ് എന്നിവർ സംസാരിച്ചു.
അൽ മുസൈനി പ്രതിനിധികളായ അനീഷ് ചന്ദ്രൻ, ആഷ്ലി, ജില്ല പ്രവർത്തക സമിതി അംഗങ്ങളായ മൊയ്തീൻ ബായാർ, ഷുഹൈബ് ഷെയ്ഖ്,സി.എച്ച്. മജീദ്, മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി, ഹാരിസ് മുട്ടുന്തല, മുഹമ്മദലി ബദരിയ, നവാസ് പള്ളിക്കാൽ, അമീർ കമ്മാടം, അഷ്റഫ് കോളിയടുക്കം എന്നിവർ സംബന്ധിച്ചു. ജില്ല സെക്രട്ടറി റഫീക്ക് ഒളവറ സ്വാഗതവും, ട്രഷറർ ഖുതുബുദ്ദീൻ ബെൽക്കാട് നന്ദിയും പറഞ്ഞു. ജനുവരി മുപ്പതിന് അബ്ബാസിയ സെൻട്രൽ സ്കൂളിലാണ് ജില്ല സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

