കെ.എം.സി.സി കാസർകോട് ജില്ല സമ്മേളനം നാളെ
text_fieldsകെ.എം.സി.സി കാസർകോട് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല സമ്മേളനം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. സെൻട്രൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ വൈകീട്ട് 5.30 മുതൽ 10.30 വരെയാണ് സമ്മേളനം. സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, കുവൈത്ത് കെ.എം.സി.സി മുൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം എന്നിവർ വിശിഷ്ടാഥിതികളായി സംബന്ധിക്കും. കുവൈത്തിലെ പൗര പ്രമുഖർ, ഇതര സംഘടന ഭാരവാഹികൾ, വിവിധ വാണിജ്യ സ്ഥാപന മേധാവികൾ സംബന്ധിക്കും.
കാസർകോട് സ്വദേശിയും, കുവൈത്തിലെ പ്രമുഖ സുഗന്ധ വ്യാപാര കമ്പനിയിയായ അഹ്മദ് അൽ മഗ്രിബിയുടെ കൺട്രിഹെഡ്ഡുമായ മൻസൂർ ചൂരിക്ക് സമ്മേളനത്തിൽ യൂത്ത് ഐക്കൺ അവാർഡും, ഹൈദർ അലിക്ക് കമ്യൂണിറ്റി ബിസിനസ് അവാർഡും സമ്മാനിക്കും. പ്രവാസലോകത്തും നാട്ടിലും സാന്ത്വന പരിചരണ പദ്ധതിയടക്കമുള്ള ജീവ കാരുണ്യ, വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ജില്ല കമ്മിറ്റി സജീവമാണെന്നും കെ.എം.സി.സി കാസർകോട് ജില്ല ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ ബെൽക്കാട്, വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര സെക്രട്ടറിമാരായ റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി. അഷ്റഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

