കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഇഫ്താർ
text_fieldsകെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഇഫ്താർ സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഇഫ്താർ ഫഹാഹീലിൽ ടെന്റിൽ സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘടനം ചെയ്തു. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷതവഹിച്ചു. ശംസുദ്ദീൻ അൽ ഖാസിമി റമദാൻ സന്ദേശം നൽകി.
ഫസൻ ബല്ല ഖിറാഅത്ത് നടത്തി. കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടി, സംസ്ഥാന ഭാരവാഹികളായ റഹൂഫ് മഷൂർ തങ്ങൾ, ഹാരിസ് വെള്ളിയോത്ത്, ഇക്ബാൽ മാവിലാടം, ശാഹുൽ ബേപ്പൂർ, ഗഫൂർ വയനാട്, ഡോ. മുഹമ്മദ് അലി, സലാം ചെട്ടിപ്പടി, മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിങ് മനേജർ ബഷീർ ബാത്ത, അഹ്മദ് അൽ മഗ്രിബ് കൺട്രി ഹെഡ് മൻസൂർ ചുരി, വിവിധ സംഘടന ഭാരവാഹികളായ രാമകൃഷ്ണൻ കള്ളാർ, സുരേന്ദ്രൻ മുങ്ങത്ത്, മുഹമ്മദ് കുഞ്ഞി, സി.എച്ച്, ഇ.കെ. മുസ്തഫ എന്നിവർ സംബന്ധിച്ചു.
ഖുത്തുബുദ്ധീൻ, അബ്ദുല്ല കടവത്ത്, കബീർ തളങ്കര, ഫാറുഖ് തെക്കെക്കാട്, മുത്തലീബ് തെക്കെക്കാട് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി റഫീഖ് ഒളവറ സ്വാഗതവും സുഹൈൽ ബല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

