കെ.എം.സി.സി കാസർകോട് ജില്ല ആർട്സ് വിങ് കടൽ യാത്ര
text_fieldsകെ.എം.സി.സി കാസർകോട് ജില്ല ആർട്സ് വിങ് സംഘടിപ്പിച്ച കടൽ യാത്രയിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല ആർട്സ് വിങ് സംഘടിപ്പിച്ച കടൽ യാത്ര സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ല പ്രസിഡന്റ് റസാക്ക് അയ്യൂർ അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ഖാലിദ് പള്ളിക്കര, ട്രഷറർ ഖുത്തുബുദീൻ, വൈസ് പ്രസിഡന്റുമാരായ അബ്ദുല്ല കടവത്ത്, ഫാറൂഖ് തെക്കേക്കാട്, സെക്രട്ടറിമാരായ മുത്തലിബ് തെക്കേക്കാട്, റഫീക്ക് ഒളവറ, മണ്ഡലം ഭാരവാഹികളായ നിസാർ മയ്യള, അസീസ് തളങ്കര, നവാസ് പള്ളിക്കാൽ, അഷ്റഫ് കോളിടുക്കം, ഹസൻ ബല്ല, ഫായിസ് ബേക്കൽ പരിപാടിക്ക് നേതൃത്വം നൽകി. കെ.ഇ.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച്, അഹ്മദ് അൽ മഗരിബ് കൺട്രി ഹെഡ് മൻസൂർ ചൂരി ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാം കൺവീനർ കബീർ തളങ്കര സ്വാഗതവും, ആർട്സ് വിങ് ചെയർമാൻ സുഹൈൽ ബല്ല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ യാത്രയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

