കെ.എം.സി.സി കാസർകോട് ജില്ല പ്രവർത്തക സംഗമ പോസ്റ്റർ പ്രകാശനം
text_fieldsകെ.എം.സി.സി കാസർകോട് ജില്ല പ്രവർത്തക സംഗമ പോസ്റ്റർ അഷ്റഫ് അയ്യൂർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല പ്രവർത്തക സംഗമ പോസ്റ്റർ അഷ്റഫ് അയ്യൂർ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടത്തിന് നൽകി പ്രകാശനംചെയ്തു. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷതവഹിച്ചു. ഫഹാഹീൽ തക്കാര ഹാളിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും ട്രഷറർ കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.
ജില്ല ഭാരവാഹികളായ ഫാറൂഖ് തെക്കെക്കാട്, യൂസുഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട, ഹാരിസ് മുട്ടുന്തല, നവാസ് പള്ളിക്കാൽ, ശാഹുൽ ചെറുഗോളി, അമീർ കമ്മാടം, അഷ്റഫ് കോളിയടുക്കം, അസ്ലം പരപ്പ, ജില്ല പ്രവർത്തക സമിതി അംഗങ്ങളായ ഷഹീദ് പാട്ടില്ലത്ത്, ഷംസുദ്ദീൻ ബദരിയ, സലീം സൊങ്കാൽ എന്നിവർ സന്നിഹിതരായിരുന്നു.
ജൂൺ 27ന് മൻഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രവർത്തക സംഗമത്തിൽ കെ.എം.സി.സി വനിത വിങ് ഭാരവാഹികൾക്ക് സ്വീകരണവും കലാവിരുന്നുമുണ്ടാകും.

