കെ.എം.സി.സി കാസർകോട് ജില്ല സമ്മേളനം സ്വാഗതസംഘം
text_fieldsകെ.എം.സി.സി കാസർകോട് ജില്ല സമ്മേളന തീയതി പ്രഖ്യാപനം അഹ്മദ് അൽ മഗ്രിബി
കൺട്രിഹെഡ് മൻസൂർ ചൂരി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല സമ്മേളന തീയതി പ്രഖ്യാപനവും സ്വാഗതസംഘ രൂപവത്കരണവും ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. തീയതി പ്രഖ്യാപനം അഹമ്മദ് അൽ മഗ്രിബി കൺട്രിഹെഡ് മൻസൂർ ചൂരി നിർവഹിച്ചു. 2026 ജനുവരി 23നാണ് സമ്മേളനം. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷതവഹിച്ചു. അമീൻ നിസാർ ഖിറാഅത്ത് നടത്തി. ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികൾ: ഇഖ്ബാൽ മാവിലാടം (മുഖ്യ രക്ഷാധികാരി), ഇ.കെ. മുസ്തഫ, സൈനുദ്ദീൻ കടിഞ്ഞിമൂല, ഫൈസൽ പാറപ്പള്ളി, ഖാലിദ് കൂളിയങ്കാൽ, ഇസ്മായിൽ ബേവിഞ്ച, മുഹ്മദ് ആവിക്കൽ, ചെയർമാൻ റസാഖ് അയ്യൂർ (രക്ഷാധികാരികൾ), മിസ്ഹബ് മാടമ്പില്ലത്ത് (ജന.കൺ), ഖുത്തുബുദ്ദീൻ (ട്രഷ),അബ്ദുള്ള കടവത്ത്, ഫാറൂഖ് തെക്കേക്കാട്, സുഹൈൽ ബല്ല, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ (വൈസ് ചെയർ), റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, നാസർ അമ്പാർ, സി.പി. അഷ്റഫ് (കൺ), ഹാരിസ് മുട്ടുന്തല, ഹസ്സൻഹാജി തഖ്വ ,അസീസ് തളങ്കര,മുഹമ്മദലി ബദരിയാ, അബ്ദുൽ ഹക്കീം അൽ ഹസനി, നിസാർ മയ്യള, നവാസ് പള്ളിക്കാൽ, ഹസ്സൻ ബല്ല, ശാഹുൽ ചെറുഗോളി, അഷ്റഫ് കോളിയടുക്കം (വിംഗ് കൺവീനർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

