കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഹജ്ജ് യാത്രയയപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഹജ്ജ് യാത്രയയപ്പും, പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.
ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ആമുഖം പ്രസംഗം നടത്തി. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീം അൽ ഹസനി പ്രാർത്ഥനക്ക് നേതൃത്വവും നൽകി.
സംസ്ഥാന പ്രവർത്തക സമിതി അംഗം ഖാദർ കൈതക്കാട്, ജില്ല ഭാരവാഹികളായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കെക്കാട്, സി.പി.അഷ്‌റഫ്, ഹാരിസ് മുട്ടുന്തല, നിസാർ മയ്യള, അസീസ് തളങ്കര, ഉമ്മർ ഉപ്പള എന്നിവർ ആശംസ നേർന്നു.
ഹജ്ജിന് യാത്ര തിരിക്കുന്ന സ്റ്റേറ്റ് സിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജില്ല വൈസ് പ്രസിഡന്റ് യൂസഫ് കൊത്തിക്കാൽ, ഉമ്രാൻ തങ്ങൾ എന്നിവർ മറുപടി പ്രസംഗം നടത്തി.
കാസർകോട് ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷർ ഖുതുബുദ്ധീൻ ബെലക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

