കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രവർത്തക സംഗമം
text_fieldsകെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രവർത്തക സംഗമം സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക സംഗമവും ഹിജ്റ പുതുവത്സര സമാഗമവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഡോ. സയ്യിദ് ഗാലിബ് തങ്ങൾ അധ്യക്ഷതവഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ആബിദ് ഖാസിമി ‘ഹിജ്റ ചരിത്രവും വർത്തമാനവും’ എന്ന ശീർഷകത്തിൽ പ്രഭാഷണം നടത്തി.
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ‘ന്യൂനപക്ഷ രാഷ്ട്രീയം വെല്ലുവിളികളും അതിജീവനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് സാബിത്ത് ചെമ്പിലോട് എന്നിവർ ആശംസ നേർന്നു. തൻസീഹ് എടക്കാട് വാർഷിക റിപ്പോർട്ടും നൗഷാദ് കക്കറയിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
മണ്ഡലം കമ്മിറ്റിയുടെ വിവിധ പരിപാടികളിൽ സംബന്ധിച്ചതിനുള്ള സർട്ടിഫിക്കറ്റുകൾ അസീസ് തിക്കോടിയിൽനിന്ന് മണ്ഡലം പ്രതിനിധി ജബ്ബാർ മുണ്ടേരി ഏറ്റുവാങ്ങി. സെക്രട്ടറി എം.കെ. റഈസ് സ്വാഗതവും ട്രഷറര് നൗഷാദ് കക്കറയിൽ നന്ദിയും പറഞ്ഞു. റിയാസ് കടലായി, സിറാജ് പള്ളിപ്പൊയിൽ, നൗഫൽ വാരം, അൻവർ കാഞ്ഞിരോട്, സാദിഖ് കണ്ണൂർ സിറ്റി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

