കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി വയനാട് സഹായം കൈമാറി
text_fieldsകെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി വയനാട് സഹായ തുക കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കണ്ണൂർ ജില്ല കമ്മിറ്റി സ്വരൂപിച്ച തുക (7,27500 രൂപ) കൈമാറി. ഫർവാനിയ ഫ്രണ്ട്ലൈൻ ഓഫിസിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡന്റ് ഷമീദ് മമ്മാകുന്ന് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് തുക കൈമാറി.
സ്റ്റേറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സ്റ്റേറ്റ് ഭാരവാഹികളായ ഇക്ബാൽ മാവിലാടം, ഷാഹുൽ ബേപ്പൂർ, കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി നവാസ് കുന്നുംകൈ, വൈസ് പ്രസിഡന്റുമാരായ കുഞ്ഞബ്ദുള്ള തയ്യിൽ സാബിത്ത് ചെമ്പിലോട്.
ജില്ല സെക്രട്ടറി ജാബിർ അരിയിൽ, ഉവൈസ് നാസർ അൽ മഷ്ഹൂർ, മണ്ഡലം നേതാക്കളായ ഹൈദർ കവ്വായി, ജസീർ വേങ്ങാട്, റുവൈസ്, എസ്. അഷ്റഫ്, അഷ്റഫ് അരിയിൽ, അഷ്റഫ് കുഞ്ഞിമംഗലം, അഷ്റഫ് ആലക്കാട്, തസ്ലീം, ഇബ്റാഹിം ചാലിൽ, ഉസ്മാൻ കണ്ണാടിപ്പറമ്പ്, മുർഷിദ് തളിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

